Sunday, December 1, 2024

Dark in impressionism


 നിറങ്ങളും അതിന്റെ നിഴലുകളും വെളിച്ചം വിതറി വീഴുന്നതാണെന്ന് കരുതിയ ഇമ്പ്രെഷനിസ്റ് കലാകാരന്മാർ വാൻഗോഗിന്റെ സൂര്യകാന്തിയെപ്പോലെ സുര്യനെയും പകലിനെയും സ്നേഹിച്ചു നടന്നപ്പോൾ, അവരിൽ ചിലർ ഇരുളിൽ വീഴുന്ന വെളിച്ചത്തിന്റെ നിഴലുകളെയും സ്നേഹിച്ചിരുന്നു. പകൽ വെളിച്ചത്തുലുറങ്ങി രാവിന്റെ നിഴലുകളിൽ പതുങ്ങിയിരിക്കാറുള്ള പ്രേതങ്ങളെ അവർ ഭയന്നിരുന്നില്ലെന്നു തോന്നുന്നു. മോനെയുടെ La Rue Montorgueil, Paris, Festival of June 30, പിസ്സറോവിന്റെ The Boulevard Montmartre at Night (1897), വാൻഗോഗിന്റെ The Starry Night (1889) and Café Terrace at Night (1888), ദേഗാസിന്റെ The Café Concert പോലുള്ള ഒട്ടു മിക്കവാറും ചിത്രങ്ങൾ, വിസിലറിന്റെ Nocturne in Black and Gold: The Falling Rocket (1875), അങ്ങിനെ ഇരുളിൽ സുര്യനെ മറന്നു പോയ ചില അപഥ സഞ്ചാരങ്ങളും ഇമ്പ്രെഷനിസത്തിൽ ഉണ്ടായിരുന്നു.


While the Impressionist artists cherished sunlight and believed that colours and shadows were beautifully dispersed by light embraced the day fondly reminiscent of Van Gogh's sunflowers, some also found allure in the shadows cast by light in the dark. They seemed unafraid of the ghosts that lingered in nighttime shadows, just as they were fearless in capturing the brightness of day. Works like Monet's La Rue Montorgueil, Paris, Festival of June 30, Pissarro's The Boulevard Montmartre at Night (1897), Van Gogh's The Starry Night (1889) and Café Terrace at Night (1888), Degas's The Café Concert, and Whistler's Nocturne in Black and Gold: The Falling Rocket (1875) reveal that some Impressionists ventured into the depths of night. In these nocturnal journeys, some seem to have left behind the sun's warmth, exploring the mysterious beauty of darkness instead.

No comments:

Post a Comment