ഖലീല വാ ദിംന എന്ന പുസ്തകം അറേബ്യൻ സാഹിത്യ ചരിത്രത്തിൽ ഏറ്റവും പ്രചാരം നേടിയതും അപ്രമാദിത്വമുള്ളതുമായ കൃതിയായാണ് കരുതപ്പെടുന്നത്. ആറാം നൂറ്റാണ്ടിൽ സസ്‌നിൻ രാജാവായാ ഖോസ്രോവിന്റെ നിർദ്ദേശപ്രകാരം പേർഷ്യൻ ഭാഷയിൽ തർജമ ചെയ്യപ്പെട്ട ഇന്ത്യയിൽ നിന്നുമുള്ള സംസ്‌കൃതകൃതിയായ പഞ്ചതന്ത്ര കഥകളുടെ അറബിക് തർജ്ജമയാണ് ഖലീല വാ ദിംന. മൃഗങ്ങൾ കഥാപാത്രങ്ങളായി ധാര്മീക മൂല്യങ്ങൾ പഠിപ്പിക്കുന്ന ഈ കഥകളെക്കുറിച്ചു കേട്ട് അതിലാകൃഷ്ടനായി എട്ടാം നൂറ്റാണ്ടിൽ മൂന്നാം ഖലീഫയായ അബാസിദിന്റെ കാലഘട്ടത്തിൽ അബ്ദുല്ല ഇബിൻ അൽ മുഖാഫ അറബിയിലേക്ക് ഈ കഥ തർജമ ചെയ്യുകയാണുണ്ടായത്. നൂറിലധികം ഭാഷകളിൽ അത്രതന്നെ രാജ്യങ്ങളിൽ തർജമ ചെയ്തു പ്രചാരത്തിലിരിക്കുന്ന ഈ പുസ്തകം അറബ് പോപ് സംസ്കാരത്തിൽ വലീയ സ്വാധീനം ഇന്നും ചെലുത്തുന്നതായാണ് കരുതപ്പെടുന്നത്.
മതപരമായ സംസ്കാരങ്ങളുടെ പേരിൽ തമ്മിൽ തല്ലുന്ന ഹിന്ദുത്വ വാദികളും മുസ്ലിം മതവാദികളും മറക്കുന്നൊരു കാര്യമുണ്ട്, സംസ്കാരം കൊടുക്കൽ വാങ്ങലിലൂടെ നെടുന്നൊരു ജീവിത യാഥാർഥ്യമാണ് . അതിന് കുടിയേറ്റക്കാരും അവരുടെ സംസ്കാരങ്ങളും കൂടിയേ തീരു.
ജീവിച്ചിരുന്നപ്പോൾ ഒരു ലക്ഷത്തി എണ്പത്തിനായിരത്തോളം കവിതാശാലകങ്ങൾ എഴുതി എന്ന് കരുതപ്പെടുന്ന ഒൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന റദാക്കി എന്ന പേർഷ്യൻ കവിയും ഖലീല വാ ദിംന കവിതയിലാക്കിയിട്ടുണ്ട്. അദ്ദേഹം വീഞ്ഞിനെക്കുറിച്ചൊരു കവിതയെഴുതിയിട്ടുണ്ട്

No comments:
Post a Comment